ഐഒസിഎല്ലില്‍ 1770 ഒഴിവുകള്‍; ഇന്ത്യയൊട്ടാകെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; പ്ലസ് ടു മുതല്‍ യോഗ്യത; നാളെയാണ് ലാസ്റ്റ് ഡേറ്റ്‌

Spread the love

കൊച്ചി: ഇന്ത്യൻ ഓയില്‍ കോർപറേഷൻ ലിമിറ്റഡിന്റെ ഗുവാഹത്തി, ദിഗ്ബോയ്, ബൻഗായ്ഗാവ് (അസം), ബറൗനി (ബിഹാർ), വഡോദര (ഗുജറാത്ത്), ഹാല്‍ദിയ (ബംഗാള്‍), മഥുര (യു.പി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) റിഫൈനറികളില്‍ 1770 അപ്രന്റിസ് ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.

12 വർഷ പരിശീലനം. ഓണ്‍ലൈൻ അപേക്ഷ ജൂണ്‍ 2 വരെ.

തസ്തിക, വിഭാഗം, യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രേഡ് അപ്രന്റിസ്‌അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കല്‍ പ്ലാന്റ്) (കെമിക്കല്‍): 3 വർഷ ബി.എസ്.സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയല്‍ കെമിസ്ട്രി).

ട്രേഡ് അപ്രന്റിസ്ഫിറ്റർ (മെക്കാനിക്കല്‍): പത്താം ക്ലാസും രണ്ടു വർഷ ഐ.ടി.ഐ ഫിറ്റർ കോഴ്സും

ട്രേഡ് അപ്രന്റിസ് ബോയ്ലർ (മെക്കാനിക്കല്‍): 3 വർഷ ബി.എസ്.സി (ഫിസിക്സ്, മാത്സ്. കെമിസ്ട്രി/ ഇൻഡസ്ട്രിയല്‍ കെമിസ്ട്രി).

ടെക്നിഷ്യൻ അപ്രന്റിസ് (കെമിക്കല്‍): 3 വർഷ കെമിക്കല്‍ എൻജി./പെട്രോകെമിക്കല്‍ എൻജി./കെമിക്കല്‍ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ എൻജി. ഡിപ്ലോമ.

യോഗ്യത: പ്ലസ് ടു/ ഐ.ടി.ഐ/ബിരുദം/ ഡിപ്ലോമ

ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കല്‍): 3 വർഷ മെക്കാനിക്കല്‍ എൻജി. ഡിപ്ലോമ.

ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്‌ട്രിക്കല്‍): 3 വർഷ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജി. ഡിപ്ലോമ.
ടെക്നിഷ്യൻ അപ്രന്റിസ്

(ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജി./ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്‌ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍ എൻജി./അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി. ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് സെക്രട്ടേറിയല്‍

അസിസ്റ്റന്റ്: 3 വർഷ ബി.എ/ബി.എസ്.സി/ബികോം.

ട്രേഡ് അപ്രന്റിസ്‌അക്കൗണ്ടന്റ്: 3 വർഷ ബികോം.

ട്രേഡ് അപ്രന്റിസ്ഡേറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.

ട്രേഡ് അപ്രന്റിസ്ഡേറ്റ എൻട്രി ഓപറേറ്റർ (സ്കില്‍ സർട്ടിഫിക്കറ്റ് ഹോള്‍ഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്കില്‍ സർട്ടിഫിക്കറ്റും.

യോഗ്യത

പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകള്‍ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐ.ടി.ഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി. പ്രായം: 1824. അർഹർക്ക് ഇളവ്.

അപേക്ഷ

യോഗ്യരായവർ ഇന്ത്യൻ ഓയില്‍ കോർപറേഷന്റെ വെബ്സെെറ്റ് www.iocl.com സന്ദർശിച്ച്‌ അപേക്ഷ നല്‍കുക. ഓണ്‍ലൈൻ അപേക്ഷ നല്‍കേണ്ട അവസാന ജൂണ്‍ 2.