play-sharp-fill
ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവർ അർജുന് കുരുക്ക് മുറുകുന്ന; കാർ ഓടിച്ചത് അമിത വേഗത്തിൽ; ബാലുവിനെ കൊലപ്പെടുത്തിയത് അർജുൻ..!

ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവർ അർജുന് കുരുക്ക് മുറുകുന്ന; കാർ ഓടിച്ചത് അമിത വേഗത്തിൽ; ബാലുവിനെ കൊലപ്പെടുത്തിയത് അർജുൻ..!

തേർഡ് ഐ ബ്യൂറോ

തൃശൂർ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ഇരട്ടിയാകുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഡ്രൈവർ അർജുൻ ഒളിവിൽ പോയതായി റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കേസിൽ ദുരൂഹത വർധിച്ചിരിക്കുന്നത്. ഇതോടെ ബാലുവിന്റെ മരണത്തിന് പിന്നിൽ അർജുനു പങ്കുണ്ടെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഡ്രൈവിംങ് സീറ്റിൽ ഇരുന്ന ആൾ ബർമൂഡയും ടീഷർട്ടുമാണ് ധരിച്ചിരുന്നതെന്നു സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റിരുന്നയാൾ പിൻസീറ്റിൽ കിടക്കുകയായിരുന്നു. ഇയാളുടെ വേഷം കുർത്തയായിരുന്നതായും സാക്ഷികൾ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ എത്തുമ്പോൾ അർജുൻ ടീഷർട്ടും ബർമൂഡയുമാണ് ധരിച്ചിരുന്നതെന്നും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം തൃശൂരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. അർജുൻ കാറോടിച്ചിരുന്നത് അമിത വേഗത്തിലാണെന്നും, ഇതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അർജുൻ ഒളിവിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. അർജുൻ അസാമിലേയ്ക്ക് കടന്നതായാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. തൃശൂരിൽ നിന്നുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും, പ്രദേശവാസികളുടെ മൊഴിയും അർജുൻ വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നതെന്നതിന്റെ തെളിവായി ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാട്ടുന്നു. ഇത് അടക്കം നിരവധി തെളിവുകൾ ക്രൈംബ്രാഞ്ച് ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളിൽ പലതും അർജുന് എതിരായിട്ടുള്ളതാണ്. ഇപ്പോൾ കൈവശമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അർജുനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളെ ഇപ്പോൾ കാണാതായിരിക്കുന്നത്.
ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട ദിവസം വഴിപാട് നടത്തിയ തൃശൂർ വടക്കുംനാഥക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും പാലക്കാട് തിരുവാഴിയോട്ടുള്ള പൂന്തോട്ടം ആയുർവേദ റിസോർട്ടിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തിയത്. ക്ഷേത്രത്തിൽ മകളുടെപേരിൽ കൂത്ത് വഴിപാട് നടത്താൻ ബുക്ക് ചെയ്തത് പാലക്കാട് സ്വദേശിയായ ഒരു സ്ത്രീയാണെന്നും ഇവർ ആശുപത്രിയിൽ നടത്തിയ ഇടപെടലുകളിൽ സംശയമുണ്ടെന്നും ബാലുവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. രാത്രിയിൽ ഹോട്ടലിൽ തങ്ങാതെ തിരികെ വീട്ടിലേയ്ക്ക് അയച്ചതിനു പിന്നിൽ ഈ സ്ത്രീയുടെ സമ്മർദമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
എന്നാൽ, ബാലഭാസ്‌കർ നൽകിയ അപേക്ഷയിലാണ് വഴിപാട് നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു സ്ത്രീയുടെ സാന്നിധ്യം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. സെപ്റ്റംബർ 25 ന് പുലർച്ചെയാണ് തിരുവനന്തപുരം മംഗലപുരത്തിനു സമീപം പള്ളിപ്പുറത്ത് മരത്തിലേയ്ക്ക് കാർ ഇടിച്ചു കയറി ബാലഭാസ്‌കറും, മകൾ തേജസ്വിനിയും കൊല്ലപ്പെടുന്നത്.