
കോട്ടയം : കഴിഞ്ഞ ദിവസം താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി മരിച്ച നിലയില്‍. കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി മഹേഷ് ഗോപാലകൃഷണന്‍ ആണ് മരിച്ചത്.
ഷിപ്പിലെ ക്യാപ്റ്റനായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് ചാലപ്പുറം അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന മഹേഷിനെ വെള്ളിയാഴ്ച വൈകീട്ടുമുതലാണ് കാണാതായത്.
പതിവ് പോലെ നടക്കാനിറങ്ങിയ മഹേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പതിവായി പോകുന്ന വഴികളില്‍ പൊലീസും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയും പ്രതികൂലമായി. ഇന്നലെ രാവിലെ 8.45ഓടെ മാവൂര്‍ റോഡില്‍ റാവിസ് ഹോട്ടലിനും ഹിറാ സെന്ററിനുമിടയിലാണ് യാത്രക്കാര്‍ മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


