നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്

Spread the love

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും.

video
play-sharp-fill

കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് മുൻ നേതാവാണ് അഡ്വ. മോഹൻ ജോർജ്.

നിലവില്‍ നിലമ്പൂർ കോടതിയില്‍ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്ബൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്.ദിവസങ്ങള്‍ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group