
കൊച്ചി: മർദ്ദിച്ചെന്ന പരാതിയില്‍ മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നല്‍കാൻ ഉണ്ണി മുകുന്ദൻ.
ഉണ്ണിമുകുന്ദന്റെ ആരോപണം അസംബന്ധമാണെന്നാണ് വിപിൻകുമാറിന്റെ പ്രതികരണം. താൻ മാപ്പ് പറഞ്ഞു എന്നത് അടിസ്ഥാനരഹിതമാണ്. മറ്റ് കാര്യങ്ങള്‍ നാളെ ഫെഫയ്ക്ക് മുന്നില്‍ വിശദീകരിക്കും.
നടൻ ടോവിനോയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.തന്റെ പരാതിയില്‍ ടോവിനോയെ കുറിച്ചുള്ള പരാമർശമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നരിവേട്ട സിനിമയെ പ്രശംസിച്ചതാണ് മാനേജർ സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ഒടുവിലത്തെ കാരണം. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. മുൻകൂർ ജാമ്യം തീർപ്പാക്കിയത് സാധാരണ നടപടിക്രമം മാത്രമാണ്.
ജാമ്യമില്ലാത്ത ഒരു കുറ്റവും തന്റെ പരാതിയില്ല. പരാതിക്ക് അടിസ്ഥാനമായ തെളിവുകള്‍ പൂർണമായും പൊലീസിന്റെ ശേഖരിച്ചിട്ടുണ്ടെന്നും വിപിൻ കൂട്ടിച്ചേർത്തു.
നടിമാർ പരാതി നല്‍കിയെന്ന നടൻ ഉണ്ണി മുകുന്ദന്റെ ആരോപണവും മുൻ മാനേജർ വിപിൻകുമാർ നിഷേധിച്ചു. നടിമാർ തനിക്കെതിരെ നല്‍കിയെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും, അമ്മയോ ഫെഫ്കയോ തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിപിൻ കുമാർ പറഞ്ഞു.
അതേസമയം മുൻ മനേജറെ മർദിച്ച കേസില്‍ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ ഇന്നലെ രംഗത്തുവന്നിരുന്നു. തനിക്ക് ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വിപിൻ ഉണ്ടാക്കിയെന്നും ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോള്‍ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.