
ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായി ലഭിച്ച കനത്ത മഴയ്ക്ക് ശമനം അനുഭവപ്പെട്ടതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പുനഃപരിശോധിച്ചതായും ചില സന്ദര്‍ശന കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തതും. എന്നാല്‍ ജലസഞ്ചാരങ്ങള്‍ക്ക്, പ്രത്യേകിച്ച് ബോട്ടിംഗിന്, നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
അതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയ്ക്കിടെ തീവ്രമായ പ്രഭവ മേഖലയായ ഇടുക്കിയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇടുക്കി താലൂക്കിലും ദേവികുളം താലൂക്കിലുമാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിയാറന്‍കുടി സലീന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍: 18 കുടുംബങ്ങള്‍, 65 അംഗങ്ങള്‍ (18 പുരുഷന്‍മാര്‍, 28 സ്ത്രീകള്‍, 19 കുട്ടികള്‍) കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാള്‍: 4 കുടുംബങ്ങള്‍, 10 അംഗങ്ങള്‍ (5 പുരുഷന്‍മാര്‍, 3 സ്ത്രീകള്‍, 2 കുട്ടികള്‍)