അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് ആറുപേർ; ആശങ്കയുണർത്തി മരണനിരക്ക്; സംസ്ഥാനത്ത് 1147 കോവിഡ് കേസുകൾ

Spread the love

 

തിരുവനന്തപുരം: ആശങ്കയായി കോവിഡ് കേസുകളുടെ വർധന. 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള കോവിഡ് റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയും ഡൽഹിയുമാണ് തൊട്ടുപിന്നിൽ.

സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് ആറുപേർ. ഇന്നലെ വരെ 1336 രോഗബാധിതരാണുണ്ടായത്. ഇന്നലെ ഒരുമരണവും റിപ്പോർട്ട് ചെയ്‌തു. 59കാരന്റെ മരണമാണ് കൊവിഡ് മൂലമെന്ന് ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ.എൻ വകഭേദമായ എൽ.എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ.എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.

1147 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ 424 പേർക്കും ഡൽഹിയിൽ 294 പേർക്കും ഗുജറാത്തിൽ 223 പേർക്കും തമിഴ്നാട്ടിലും കർണാടകടയിലും 148 പേർക്കും പശ്ചിമ ബംഗാളിൽ 116 പേർക്കും കോവിഡ് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ അഞ്ചു പേരും ഡൽഹിയിൽ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.