
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇന്ന് രാവിലെ ഉറപ്പിച്ച അൻവർ വൈകുന്നേരമായപ്പോഴേക്കും ആ തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചനയിലെന്നാണ് ഇപ്പോള്‍ അൻവർ പറയുന്നത്. നിരവധിയാളുകള്‍ തനിക്ക് പിന്തുണയുമായി എത്തുന്നുവെന്നും.
അവർ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. പണമില്ലെന്ന് കാരണത്താല്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച തന്റെ അടുത്തേക്ക് സാധാരണക്കാരായ ആളുകള്‍ പണവുമായി എത്തുന്നുവെന്നും അൻവർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എന്തുകൊണ്ടാണ് മത്സരിക്കില്ലെന്ന് പറഞ്ഞത്. പൈസയില്ലാത്തതുകൊണ്ടല്ലേ. ഇപ്പോള്‍ 5000, 2,000, 500 എന്നിങ്ങനെ ആളുകള്‍ പൈസയുമായി വരുന്നു. ഞങ്ങള്‍ നോക്കിക്കൊള്ളാം, നോമിനേഷൻ കൊടുത്ത് വീട്ടിലിരുന്നാല്‍ മതിയെന്നാണ് പലരും പറയുന്നത്. ജനങ്ങള്‍ ഒന്നാകെ ഇങ്ങനെ പറഞ്ഞാല്‍ ഞാൻ എന്ത് ചെയ്യും.
തൊഴിലാളികളാണ് കേട്ടോ പറയുന്നത്. മുതലാളിമാർ ആരുമില്ല.’ എന്നായിരുന്നു അൻവറിന്റെ വാക്കുകള്‍.