Spread the love

തിരുവനന്തപുരം: കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

video
play-sharp-fill

കേരളത്തില്‍ മാത്രം 1147 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കേന്ദ്രം നല്‍കി.

പരിശോധന, ചികിത്സ, ഐസൊലേഷൻ സൗകര്യങ്ങള്‍, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group