സ്കൂളുകൾ തുറക്കുന്നു സുരക്ഷാ മുൻകരുതലുമായി കോട്ടയം ജില്ലാ പോലീസ്; ഓരോ സ്കൂളിനും ഓരോ പോലീസ് ഉദ്യോഗസ്ഥർക്ക് ചുമതല

Spread the love

കോട്ടയം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ല പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളുടെ സുരക്ഷ, ലഹരി വ്യാപനം തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും രക്ഷകർതൃ സമിതികളെയും വിളിച്ചുചേർത്ത് സ്റ്റേഷൻ എസ് എച്ച് മാരുടെ നേതൃത്വത്തിൽ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു.

video
play-sharp-fill

വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഏർപ്പെടുത്തേണ്ട മുൻകരുതലുകളെ കുറിച്ചും, സ്റ്റേഷൻ എസ് എച്ച് ഒമാർ നിർദ്ദേശങ്ങൾ നൽകി. സ്കൂൾ അധികൃതരുടെയും പിടിഎ അംഗങ്ങളുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

യഥാ സമയങ്ങളിൽ പോലീസിന്റെ സേവനം സ്കൂളുകളിലും വിദ്യാർത്ഥികൾക്കും ഉറപ്പാക്കുന്നതിനായി എല്ലാ സ്കൂളുകളിലും ഓരോ പോലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group