തലയോലപറമ്പിൽ ഇന്നലെ അർധരാത്രിയിൽ വാഹനാപകടം: 2 പേർക്ക് പരിക്ക്: പിക്കപ് വാൻ ബൈക്കിൽ ഇടിച്ചാണ് അപകടം.

Spread the love

തലയോലപ്പറമ്പ്: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ തലയോലപ്പറമ്പ് മാർക്കറ്റ് ജംഗ്ഷനിലേക്ക് തിരിയുന്ന കെ.ആർ സ്ട്രീറ്റിലാണ് അപകടം. വൈക്കം ഭാഗത്തുനിന്നും പള്ളിക്കവല ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്.

പാലായിൽ നിന്നും മാർക്കറ്റ് ജംഗ്ഷനിൽ എത്തി പാലാംങ്കടവ് റോഡിലേക്ക് പോകുകയായിരുന്നു പിക്കപ്പ് വാൻ. ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലപ്പുഴ തുമ്പോളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വദേശി അനൂപ് , അമ്പലപ്പുഴ സ്വദേശി അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

തലയോലപ്പറമ്പ് എസ്.ഐ പി. എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

കാലിന് ഗുരുതരമായി പരിക്കേറ്റ അരുണിനെയും സാരമായി പരിക്കേറ്റ അനൂപിനെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.