നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക അഥവാ കയ്പ്പയ്ക്ക; രാവിലെ വെറും വയറ്റില്‍ പാവയ്ക്കാ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

Spread the love

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക അഥവാ കയ്പ്പയ്ക്ക.

വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, നാരുകൾ  എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റില്‍ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. അമിത വണ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലോറി കുറവും ഫൈബര്‍ കൂടുതലുമുള്ള പാവയ്ക്കാ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

2. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ 

നാരുകള്‍ അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

3. ദഹനം 

നാരുകള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

4. പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

5. കരളിന്‍റെ ആരോഗ്യം 

പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

6. ചര്‍മ്മം 

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  അതിനാല്‍ പാവയ്ക്കാ ജ്യൂസ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.