സ്വന്തംലേഖകൻ
കോട്ടയം : ഒഴുക്കിൽ അകപ്പെട്ട് ഓരോ വർഷവും നിരവധി വിദ്യാർത്ഥികളുടെ ജീവനാണ് പൊളിയുന്നത്. നീന്തല്‍ വശമില്ലാത്തതാണ് പലപ്പോഴും വെള്ളം ജീവൻ എടുക്കാൻ കാരണം. നിലവിൽ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും ഒന്നു ഫലവത്തായിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ നീന്തല്‍ പാഠ്യാപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാസമന്ത്രി സി രവിന്ദ്ര നാഥ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും നീന്തല്‍ കുളങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്തെ മൂന്ന് മേഖലകളിലും രാജ്യാന്തര നിലവാരമുള്ള ഒരു നീന്തല്‍കുളമെങ്കിലും നിര്‍മ്മിക്കുമെന്നും ചെമ്പൂച്ചിറ സ്‌കൂളില്‍ പ്രവേശനോത്സവും ഉദ്‌ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.