video
play-sharp-fill

പ്രധാന മന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

പ്രധാന മന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

Spread the love

സ്വന്തംലേഖിക

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങും . ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂർക്ക് തിരിക്കുക. തുടർന്ന് നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.ക്ഷേത്രദർശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്‌കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദൻ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂർ, മണലൂർ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക.തിരികെ 12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ദില്ലിക്ക് മടങ്ങും.