ഒറീസയിൽ നിന്ന് കഞ്ചാവുമായി ചങ്ങനാശ്ശേരിയിൽ എത്തിയ ഉടനെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി: 10 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു: യുവാവ് അറസ്റ്റിൽ

Spread the love

ചങ്ങനാശ്ശേരി: 10 കിലോയോളം കഞ്ചാവുമായി ട്രയിനിൽ വന്നിറങ്ങിയ ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി.

അക്രമണം, കഞ്ചാവ് വില്പന അടക്കം നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശി ഷെറോൺ നജീബാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധസേന, ചങ്ങനാശ്ശേരി പോലീസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

ഒറീസയിൽ നിന്നും ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തർ സംസ്ഥാന കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട
സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും, കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു.

ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും