
‘കേരളം നമ്പര്‍ വണ്‍ ‘ എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോര ; നീതി ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരണപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിനിടയാക്കിയത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണം. മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് ചുരുങ്ങിയത് ഇരുപത്തിയഞ്ചു ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കണം. കേരളം നമ്പര്‍ വണ്‍ എന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോരാ നീതി ഉറപ്പുവരുത്താന്‍ ഇത്തരവാദപ്പെട്ടവര്‍ക്കു ബാധ്യതയുണ്ടെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം..
കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരണപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിനിടയാക്കിയത്. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണം. മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് ചുരുങ്ങിയത് ഇരുപത്തിയഞ്ചു ലക്ഷം രൂപാ നഷ്ടപരിഹാരം നൽകണം. കേരളം നമ്പർ വൺ എന്ന് നാഴികയ്ക്കു നാൽപ്പതുവട്ടം പറഞ്ഞാൽ മാത്രം പോരാ നീതി ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ടവർക്കു ബാധ്യതയുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
