ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ പതിമൂന്നിൽ എട്ടു ഹോട്ടലിലും ലഭിക്കുന്നത് പഴകിയ ഭക്ഷണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ ഫലം. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒൻപത് വരെ നഗരസഭയുടെ കുമാരനല്ലൂർ സോണിൽ നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കുമാരനല്ലൂർ സോണിലെ സംക്രാന്തിയിലുള്ള സെൻട്രൽ ഹോട്ടൽ, അശോക, മെഡിക്കൽ കോളേജ് പരിസരത്തെ നവാസ്, മഡോണ, കരുണ, കേരള, നാഗമ്പടത്തെ കാലിക്കട്ട് ചിക്കൺ, കുമാരനല്ലൂരിലെ കൊങ്കൺ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പഴകിയ ചിക്കൻ, ചോറ്, ചപ്പാത്തി, കറികൾ, മട്ടൺ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ ഭക്ഷണങ്ങളിൽ പലതിനും രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നതായി നഗരസഭ ആരോഗ്യ വിഭാഗം ആരോപിക്കുന്നു. പിടികൂടിയ ഭക്ഷണങ്ങൾ നഗരസഭ ഓഫിസിനു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. മൂന്നു ദിവസത്തിലേറെ പഴക്കമുള്ള കറുത്ത നിറമുള്ള എണ്ണയും പല ഹോട്ടലുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാചകത്തിനു ഉപയോഗിക്കുന്ന ഈ എണ്ണ മാറ്റാറില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഈ എണ്ണ തുടർച്ചയായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇവർ പറയുന്നു. നഗരസഭ പരിധിയിൽ നിരോധിച്ച പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും, മറ്റു ചില ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കം, ജെഎച്ച്‌ഐമാരായ ശ്യാംകുമാർ, ജീവൻലാൽ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. സെൻട്രൽ ഹോട്ടൽ സംക്രാന്തി
2. അശോക സംക്രാന്തി .
3. നവാസ് മെഡിക്കൽ കോളേജ്
4. മഡോണ മെഡിക്കൽ കോളേജ്
5. കരുണ മെഡിക്കൽ കോളേജ്
6. കേരള മെഡിക്കൽ കോളേജ്
7. കാലിക്കട്ട് ചിക്കൻ നാഗമ്പടം
8. കൊങ്കൺ കുമാരനല്ലൂർ