അഡ്വ.ജിസ്‌മോളുടെയും മക്കളുടെയും ആത്മഹത്യ; പോസ്റ്റ്മോർട്ടത്തെപ്പറ്റി വ്യാജപ്രചാരണം; നടപടിയെടുക്കുമെന്ന് പൊലീസ്

Spread the love

കോട്ടയം ∙ അഭിഭാഷകയും മക്കളും മീനച്ചിലാറ്റിൽ മുങ്ങിമരിച്ച സംഭവത്തിന്റെ പോസ്റ്റ്മോർട്ടത്തെപ്പറ്റി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് നടപടിക്ക് തുടക്കം. അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിസ്മോൾ തോമസ് (ജെസി – 34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവർ ഇക്കഴിഞ്ഞ ഏപ്രിൽ 15–നാണ് മരിച്ചത്. മക്കളെയും കൂട്ടി ആറ്റിൽച്ചാടി മരിച്ചെന്നാണ് കേസ്.

video
play-sharp-fill

ജിസ്മോളുടെ ഭർത്താവ് ജിമ്മി, ജിമ്മിയുടെ പിതാവ് ജോസഫ് എന്നിവരെ ഗാർഹിക പീഡനമടക്കമുള്ള കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘

ജിസ്മോളുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് എന്ന പ്രചാരണത്തിനെതിരെയാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഗാന്ധിസ്ക്വയറിൽ 30നു രാവിലെ 10 മുതൽ ഒന്നു വരെ പ്രതിഷേധ ധർണ നടത്തുമെന്നു ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.