
മൈസൂരു: ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു.സംഭവത്തിൽ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ചിക്കമഗളൂരു താലൂക്കിലെ എന്‍ആര്‍ പുര താലൂക്കിലെ കരഗുണ്ടയിലെ സുദര്‍ശ(35) നാണ് കൊല്ലപ്പെട്ടത്. ഭാര്യ കമലയാണ് മൂന്നുപേര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.വ്യാഴാഴ്ചയാണ് സുദര്‍ശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സുദര്‍ശനും കമലയും പത്ത് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. അടുത്തകാലത്ത് മറ്റൊരു യുവാവുമായി കമല അടുപ്പത്തിലായി. ഇയാളോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ കമല ആസൂത്രണം ചെയ്തു.
സുദര്‍ശന് കമല മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ബോധരഹിതനായ ഇയാളെ മൂന്ന് വാടക കൊലയാളികള്‍ ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കരഗുണ്ട ബസ് സ്റ്റാന്‍ഡിന് സമീപം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയം തോന്നാതിരിക്കാന്‍ കമല തന്നെ തന്റെ ഭര്‍ത്താവിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയെന്ന് എന്‍ആര്‍ പുര പോലീസില്‍ പരാതി നല്‍കി. എന്നാല്‍, യുവതിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തില്‍ കമലയേയും മൂന്ന് വാടക കൊലയാളികളേയും പോലീസ് അറസ്റ്റ് ചെയ്തു.