കോട്ടയം മാങ്ങാനത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ കാറിൽ കയറ്റി ക്രൂരമായി മർദ്ദിച്ച നാലുപേർ ഈസ്റ്റ് പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: മാങ്ങാനം ബീവറേജിന് സമീപം ഗുണ്ടാ ആക്രമണം.
യുവാവിനെ കാറിൽ കയറ്റി ക്രൂരമായി മർദ്ദിച്ച നാലുപേരെ ഈസ്റ്റ് പോലീസ് പിടികൂടി.

കുടുംബ പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ എത്തിയ സംഘമാണ് യുവാവിനെ ഇന്നോവ കാറിൽ കയറ്റി മർദ്ദിച്ചത്.

സംഭവത്തിൽ കുറവിലങ്ങാട്, പള്ളിക്കത്തോട്, മണർകാട് സ്വദേശികളായ നാലുപേരാണ് ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group