“കേട്ടറിഞ്ഞല്ല, അന്വേഷിച്ചറിഞ്ഞ് വാർത്തകൾ നൽകണം ; വാഴൂർ സോമൻ എംഎൽഎ ; മാധ്യമപ്രവർത്തകർക്ക് ജില്ലാതല സൗജന്യ യാത്ര പ്രമേയം പാസാക്കി

Spread the love

വാഗമൺ : കേട്ടറിഞ്ഞ കാര്യങ്ങളെ കുറിച്ച് നേരിട്ട് അന്വേഷിച്ചറിഞ്ഞ്
വാർത്തകൾ നൽകണമെന്ന് വാഴൂർ സോമൻ എംഎൽഎ.

പ്രാദേശിക – കരാർ മാധ്യമപ്രവർത്തകർക്ക് വേണ്ടി കേരള ജേർണലിസ്റ്റ് യൂണിയൻ സംഘടിപ്പിച്ച സൗത്ത് സോൺ നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്താ ശേഖരണത്തിന് പ്രധാന പങ്കു വഹിക്കുന്ന പ്രാദേശിക – കരാർ മാധ്യമപ്രവർത്തകർക്ക്
മിനിമം വേതനവും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല . പ്രാദേശിക പ്രദേശങ്ങളിലൂടെ ഏറ്റവും കൂടുതൽ യാത്ര ചെയ്തു വാർത്താ ശേഖരണം നടത്തുന്ന പ്രാദേശിക കരാർ മാധ്യമപ്രവർത്തകർക്ക് ജില്ലാ അടിസ്ഥാനത്തിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് നേതൃത്വ പരിശീലന ക്യാമ്പ് ഔദ്യോഗിക പ്രമേയം പാസാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്ത് നൽകുമെന്ന് സ്റ്റേറ്റ് പ്രസിഡണ്ട് ജോസി തുമ്പാനത്ത് , തെക്കൻ കേരളത്തിൻ്റെ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി എസ്.ഡി. റാം എന്നിവൻ അറിയിച്ചു.

വാഗമൺ ഹിൽസിൽ രണ്ടുദിവസം നീണ്ട ക്യാമ്പിൽ അഞ്ചു ജില്ലകളിൽ നിന്നുമായി 50 പ്രതിനിധികൾ പങ്കെടുത്തു.

ഏറ്റവും മികച്ച യുവതലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന യുവ പ്രതിഭകൾക്ക് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

ഉപരി പഠനത്തിന് വിദേശരാജ്യങ്ങളിലേക്ക് സാധാരണക്കാരായ വിദ്യാർഥികൾക്കും കടന്നു ചെല്ലാൻ സാഹചര്യം ഒരുക്കി പ്രവർത്തിക്കുന്ന ലൈഫ് പ്ലാനർ സ്റ്റഡീസ് ആൻഡ് ഓപ്പർച്യൂണിറ്റീസ് മാനേജിങ് ഡയറക്ടർ സുജിൻ ചെറുവത്തൂർ ചെറിയാൻ , പ്രൊഫഷണൽ വിദ്യാഭ്യാസം നേടാൻ സാധാരണക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന എഡ്യൂ ഫെയ്ത്ത് എഡ്യൂക്കേഷണൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോബിൻ വർഗീസ് എന്നിവർക്കാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത്.


നേതൃത്വ പരിശീലന ക്ലാസുകൾക്ക് സീനിയർ ജേർണലിസ്റ്റ് കുടമാളൂർ രാധാകൃഷ്ണൻ നേതൃത്വം നൽകി , സംസ്ഥാന ജനറൽ സെക്രട്ടറി എ പി ഷഫീഖ് സംഘടനാ വിശദീകരണവും ജനറൽ ട്രഷറർ സബീർ അലി സ്നേഹസന്ദേശവും നൽകി.

പ്രതികൂല കാലാവസ്ഥയും മഴക്കെടുതിയും മൂലം നേരിട്ട് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഉദ്ഘാടകനായ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , അഡ്വ ഡീൻ കുര്യാക്കോസ് എം പി , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ഫോണിലൂടെ ക്യാമ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ എ.എസ് മനാഫ് , വിശ്വൻ രാമപുരം , സി.കേ ഗഫൂർ , രജിത തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.