യുഡിഎഫിന് മുന്നില്‍ ഉപാധികളുമായി പി വി അൻവര്‍; ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ ജയ സാധ്യതയുള്ള സീറ്റ്; പിന്തുണക്കണമെങ്കില്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഉപാധി

Spread the love

മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൌക്കത്തിനെ പ്രഖ്യാപിച്ച തോടെ പി.വി.അൻവർ ഉടക്കില്‍.

video
play-sharp-fill

തന്റെ എതിർപ്പിനെ അവഗണിച്ച്‌ ആര്യാടൻ ഷൌക്കത്തിനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച യുഡിഎഫിന് മുന്നില്‍, താൻ പിന്തുണക്കണമെങ്കില്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ഉപാധി വെച്ചിരിക്കുകയാണ് പിവി അൻവർ.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റിലാണ് അൻവറിന്റെ കണ്ണ്. ജയ സാധ്യത ഉള്ള സീറ്റ് വേണമെന്നും ഇക്കാര്യം കോണ്‍ഗ്രസുമായി സംസാരിക്കണമെന്നും തന്നെ വന്ന് കണ്ട മുസ്ലീം ലീഗ് നേതാക്കളോട് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിഗണിക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന. അൻവർ ഇന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തും.

യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങള്‍ ചർച്ചയാകും. അൻവറിനെ കൂടെ നിർത്താനാണ് ലീഗ് താല്പര്യം.