
റിയാദ്: 73 വർഷമായി തുടരുന്ന മദ്യനിരോധനം സൗദി അറേബ്യ പിൻവലിച്ചു. 2026 മുതല്‍ നിയന്ത്രിതമായി മദ്യം വില്‍ക്കാനും ഉപയോഗിക്കാനുമുള്ള അനുമതിയാണ് നല്‍കുന്നത്. എക്‌സ്‌പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകൾക്ക് മുന്നോടിയായാണ് ഈ നീക്കം.
മദ്യവില്‍പന രാജ്യത്തെ ചില ഭാഗങ്ങളില്‍ മാത്രമായിരിക്കും അനുവദിക്കുക. ഏതാണ്ട് 600 സ്ഥലങ്ങളായിരിക്കും ഇതില്‍ ഉള്‍പ്പെടുക. ഇവയിൽ അത്യാഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസ്റ്റ് ഹബ്ബുകൾ തുടങ്ങിയവ പ്രധാനമായിരിക്കും.
ബിയർ, വൈൻ, സിഡർ എന്നിവയാണ് അനുവദിക്കുക. എന്നാൽ അമിത ലഹരി ഉള്ള സ്‌പിരിറ്റ് തരം മദ്യങ്ങൾ നിരോധിച്ചിരിക്കും. വീടുകളിലും പൊതു സ്ഥലങ്ങളിലുമായി മദ്യവിനിയോഗം ശക്തമായി വിലക്കിയിരിക്കും.
ഇതുപോലെ തന്നെ കടകളിലും മദ്യവിൽപ്പന അനുവദിക്കില്ല. വ്യക്തിപരമായ ഉത്പാദനം പോലും അനുമതിയില്ല. മദ്യം വിളമ്പാൻ ലൈസൻസുള്ള കേന്ദ്രങ്ങൾക്കും ആവശ്യമായ പരിശീലനം നേടിയ ജീവനക്കാര്ക്കുമാത്രമേ അനുമതി ലഭിക്കുക.
മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും കൃത്യമായ മാർഗരേഖയുണ്ടായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ മദ്യനയം നടപ്പാക്കുന്നത് വിഷൻ 2030ന്റെ ഭാഗമായാണ് എന്നാണ് സൗദി വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മികവുറ്റതാക്കാനും ഭാവിയിലെ വളർച്ച ഉറപ്പാക്കാനുമുള്ള ലക്ഷ്യങ്ങളോടെയാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. വിനോദസഞ്ചാരം, വിനോദം, ആതിഥ്യം എന്നിവ മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. പുതിയ മദ്യ നയം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും വിദേശ നിക്ഷേപങ്ങള്‍ വർദ്ധിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.