പാകിസ്ഥാൻ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറി; ബിഎസ്‌എഫ് ജവാൻ അറസ്റ്റില്‍

Spread the love

ന്യൂഡൽഹി: പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു.

video
play-sharp-fill

മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാള്‍ ചാരവൃത്തിയില്‍ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു.

വിവിധ മാർഗങ്ങളിലൂടെ പാക് ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതായും ഏജൻസി കണ്ടെത്തി.ഡൽഹിയിൽ നിന്നാണ് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂണ്‍ 6 വരെ ഏജൻസിയുടെ കസ്റ്റഡിയില്‍ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group