ഡൽഹിയിൽ നൂറിലധികം പുതിയ കോവിഡ് കേസുകൾ; രാജ്യത്തെ ആകെ കേസുകൾ 1009 ആയി; ഏറ്റവും കൂടുതൽ കേരളത്തിൽ

Spread the love

ന്യൂഡല്‍ഹി: ഡൽഹിയിൽ 100ലധികം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 1,009 ആയി ഉയർന്നു.

video
play-sharp-fill

ഡല്‍ഹിയില്‍ ഇപ്പോഴത്തെ സജീവ കേസുകളുടെ എണ്ണം കുറഞ്ഞത് 104 ആണ്. കഴിഞ്ഞ ആഴ്ച 99 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നോക്കിയാൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

തൊട്ടുപിന്നിൽ 430 കേസുകളുമായി മഹാരാഷ്ട്ര. മൂന്നാം സ്ഥാനത്ത് ഡല്‍ഹി. ഗുജറാത്തില്‍ 83 കേസുകളും കർണാടകയില്‍ 47 കേസുകളും ഉത്തർപ്രദേശില്‍ 15 കേസുകളും പശ്ചിമ ബംഗാളില്‍ 12 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയില്‍ കോവിഡ് മൂലം നാല് മരണങ്ങളും കേരളത്തില്‍ നിന്ന് രണ്ട് മരണങ്ങളും കർണാടകയില്‍ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തത്. എന്നാൽ ആൻഡമാൻ നിക്കോബാർ, അരുണാചല്‍പ്രദേശ്, ആസാം, ബീഹാർ, ഹിമാചല്‍ പ്രദേശ്, ജമ്മുകാഷ്മീർ എന്നിവിടങ്ങളില്‍ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.