ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള നടപടിക്കായി സമരം ചെയ്‌ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചെന്ന് വിവരം

Spread the love

കതലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്‌ നേതൃത്വം നല്‍കിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു.

അനുപമയിപ്പോള്‍ പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നാണ് വിവരം.

എംഎസ്‌ഡബ്ല്യൂ ബിരുദധാരിയാണ് അനുപമ. ജലന്തർ രൂപതയുടെ കീഴില്‍ പ്രവർത്തിക്കുന്ന കുറവിലങ്ങാട്ടെ സന്ന്യാസി മഠത്തിലായിരുന്നു അനുപമ സേവനമനുഷ്ഠിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരമാസം മുൻപ് അവിടെ നിന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. വിഷയത്തില്‍ അനുപമ പ്രതികരിച്ചിട്ടില്ല.