റോഡിലേക്ക് തെങ്ങ് കടപുഴകി വീണു; വടകരയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡിലേക്ക് തെങ്ങുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

കുന്നുമ്മായിന്റെവിട മീത്തല്‍ പവിത്രനാണ്(64) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്.

കൊറ്റിയാംവെള്ളി ഭാഗത്ത് നിന്നും വില്ല്യാപ്പള്ളിയിലേക്ക് വരികയായിരുന്നു പവിത്രന്‍. അതിനിടയിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുനിത്താഴ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

പരിക്കേറ്റ പവിത്രനെ ഉടന്‍ തന്നെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.