അള്‍ത്താരകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം : ലോഡ്ജിൽ ഒളിവിൽ കഴിയവേ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Spread the love

കൊച്ചി: അള്‍ത്താരകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി.

തമിഴ്‌നാട് നാഗര്‍കോവില്‍ സുനാമി കോളനിയിലെ ഡാനിയല്‍ (32) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കന്യാസ്ത്രീ മഠമായ സെന്റ് ആന്റണീസ് കോണ്‍വെന്റില്‍ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോള്‍ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ ലോഡ്ജില്‍ ഒളിവില്‍ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും 10,000 രൂപയുമാണ് പ്രതി മഠത്തില്‍ നിന്നും കവര്‍ന്നത്. വെളുപ്പിന് അഞ്ചരയോടെ കന്യാസ്ത്രീകള്‍ പള്ളിയില്‍ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. കോണ്‍വെന്റിന്റെ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്