Wednesday, April 22, 2026

പി.എസ്.സി പരീക്ഷ ഇല്ലാതെ മിൽമയിൽ ജൂനിയർ അസിസ്റ്റന്റ് ആവാം;അവസരം ബിരുദക്കാർക്ക്

Spread the love

മില്‍മ, റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള ഒരു ഒഴിവ് നികത്തുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരത്തായിരിക്കും നിയമനം.

video
play-sharp-fill

നിയമനം താല്‍ക്കാലികമായിരിക്കും. അപേക്ഷകരുടെ പ്രായം 01.01.2025 ലെ കണക്കനുസരിച്ച് 40 വയസ് കവിയരുത്.1969 ലെ കെസിഎസ് ആക്ടിലെ റൂള്‍ 183 (യഥാക്രമം 05 വയസ്സും 03 വയസ്സും) പ്രകാരം എസ്സി/എസ്ടി ഒബിസി, വിമുക്തഭടന്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ബാധകമായിരിക്കും. പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കില്ല.

ഡോക്യുമെന്റ് വെരിഫിക്കേഷന്‍, അഭിമുഖം എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്ളത്.
ഡോക്യുമെന്റ് വെരിഫിക്കേഷനും അഭിമുഖവും നാളെ (26-05-2025) നടക്കും. അഭിമുഖം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:സ്ഥലം: തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്, തിരുവനന്തപുരം ഡയറി, അമ്പലത്തറ, പൂന്തുറ പി.ഒ – 695 026. സമയം രാവിലെ 10 മണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. റെഗുലര്‍ മോഡില്‍ ഒന്നാം ക്ലാസ് ബി.കോം ബിരുദവും ഒരു പ്രശസ്ത സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് / ക്ലറിക്കല്‍ ജോലികളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ യോഗ്യതാനന്തര പരിചയവും ഉള്ളവര്‍ക്കും അപേക്ഷിക്കാം