play-sharp-fill
ഭൂമി കുംഭകോണം പുറത്തു കൊണ്ട് വരാൻ ശ്രമിച്ച പുരോഹിതരെ കുടുക്കാനുള്ള മത-കോർപ്പറേറ്റ് ഭരണകൂട കളിയോ വ്യാജരേഖ കേസ്??

ഭൂമി കുംഭകോണം പുറത്തു കൊണ്ട് വരാൻ ശ്രമിച്ച പുരോഹിതരെ കുടുക്കാനുള്ള മത-കോർപ്പറേറ്റ് ഭരണകൂട കളിയോ വ്യാജരേഖ കേസ്??

സ്വന്തം ലേഖകൻ

എറണാകുളം : ഭൂമി കുംഭകോണം പുറത്തു കൊണ്ട് വരാൻ ശ്രമിച്ച പുരോഹിതരെ കുടുക്കാനും ഭൂമി വിവാദത്തിൽ പ്രതി സ്ഥാനത്തുള്ളവർ രക്ഷപെടുവാനും വേണ്ടിയുള്ള
തന്ത്രപരമായ നീക്കമാണോ വ്യാജ രേഖ കേസ് എന്ന ചോദ്യം ശക്തമാകുന്നു. മാർപ്പാപ്പയുടെ പ്രതിനിധിയായി അതിരൂപതയുടെ ഭരണത്തിന് നിയോഗിച്ചിരിക്കുന്ന
അഡ്മിനിസ്‌ട്രേറ്ററെ പ്രതിയാക്കി വ്യാജരേഖ കേസിൽ പരാതി നൽകിയത് ഭൂമി വിവാദത്തിൽ മാർപ്പാപ്പക്ക് മുൻപാകെ അന്വേഷണ റിപ്പോർട്ട് നൽകിയ
അഡ്മിനിസ്‌ട്രേറ്ററുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജ രേഖ കേസിൽ
അഡ്മിനിസ്‌ട്രേറ്റർക്ക് പങ്കുണ്ടെന്നു വരുത്തി തീർത്താൽ സ്വാഭാവികമായും ഭൂമി വിവാദത്തിൽ അദ്ദേഹം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യതയും ചോദ്യം
ചെയ്യപ്പെടും. അതിനു വേണ്ടിയുള്ള ഗൂഢാലോചയുടെ ഭാഗമായി ഭൂമി വിവാദത്തിലെ പ്രതികൾ മനഃപൂർവം കെട്ടിച്ചമച്ചതാണോ ഈ കേസ് എന്നും സംശയം ഉയരുന്നു. മുൻപ് ദീപിക കച്ചവടവുമായി ബന്ധപ്പെട്ട വിവാദ വ്യവസായിയും, രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രമുഖ ബിഷപ്പും , പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ നിലവിൽ ശിക്ഷ അനുഭവിക്കുന്ന വൈദികനും,
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന മറ്റൊരു ബിഷപ്പും ഉൾപ്പെട്ട സംഘമാണോ ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ എന്ന്
സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയിടപാട് കേസിൽ ആരോപണവിധേയനായ കർദിനാളിനെതിരെ
പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും പ്രതിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും
ചെയ്തതിനു പിന്നാലെ ജഡ്ജിയെ ക്രിമിനൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് തന്നെ മാറ്റുകയാണുണ്ടായത്. അതുകൊണ്ടു തന്നെ ഈ കേസിൽ മുന്നോട്ടുള്ള നിയമ നടപടികൾ ആളുകൾ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കേസിലും, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലും,
ഭൂമിയിടപാട് കേസിലും പ്രതിയായവർക്കെതിരെ ശക്തമായി പ്രതികരിച്ച മറ്റൊരു പുരോഹിതൻ വ്യാജരേഖ കേസിൽ പ്രതി സ്ഥാനത്തു എത്തിയതിനു പിന്നിൽ എന്തെങ്കിലും
ഗൂഢാലോചന ഉണ്ടോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്. വ്യാജ രേഖ കേസിൽ ആരോപണ വിധേയനായ കർദിനാളിനെതിരെ നിലവിൽ 13 കേസുകൾ നിലനിൽക്കെ പുറത്തു വന്ന രേഖകൾ വ്യാജമാണെന്ന് പറയുന്നതിൽ എന്ത് വിശ്വാസ്യത ആണുള്ളത് എന്നതു മറ്റൊരു
പ്രസക്തമായ ചോദ്യം ആണ്.


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പരാതി നൽകേണ്ടിയിരുന്നത് കർദിനാളിനല്ലായിരുന്നുവെന്നും വത്തിക്കാന്റെ ഇന്ത്യൻ പ്രതിനിധിക്കായിരുന്നുവെന്നും, കർദിനാളിനു പരാതി നൽകിയിരുന്നുവെങ്കിൽ
അതിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം അത് നിയമവ്യവസ്ഥയ്ക്ക് കൈമാറണമായിരുന്നുവെന്നും, പരാതി ലഭിച്ചിരുന്നുവോ എന്തു നടപടി
സ്വീകരിച്ചുവെന്നോ അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്, കൂടാതെ സഭ ക്രിമിനൽ നടപടിക്രമത്തിന് വിധേയമാണെന്നും തുറന്നടിച്ച പുരോഹിതൻ വ്യാജ രേഖ കേസിൽ ഒന്നാം പ്രതി സ്ഥാനത്തു എത്തിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന
സംശയം ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group