
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ 29ന് 30ന് കോട്ടയം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.28ന് കോട്ടയം മേഖലാ വികസന അവലോകന യോഗവും പ്രൊഫഷണൽ സ്റ്റുഡൻസ് സമ്മിറ്റുമാണ്.28ന് എത്തുന്ന മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസിൽതങ്ങും.
29 ന് രാവിലെ തെള്ളകം ഡി എം എച്ച് എസിൽ നടക്കുന്ന കോട്ടയം മേഖലാതല വികസന അവലോകന യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് അവലോകന യോഗം ചേരുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. ഇവിടെത്തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗവുമുണ്ട്.
വൈകിട്ട് അഞ്ചിന് 9 വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് കോഴയിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻറർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് രാത്രിയിലും നാട്ടകത്താണ് താമസം.30ന് രാവിലെ 10ന് 9 വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് മുഖാമുഖവും നടക്കും. പട്ടിത്താനം ഗ്രാൻഡ് അരീന കൺവെൻഷൻ സെൻററിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് വന്നവരെയാണ് പരിപാടി.വിദ്യാർത്ഥി ഗവേഷക സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കും.
സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട 2500 ഓളം വിദ്യാർഥികളാണ് പങ്കാളികളാവുക. ഭദ്രിവാരായ ഡോക്ടർ ബിന്ദു നീരാ ജോർജ് എന്നിവർ പങ്കെടുക്കും