
തിരുവനന്തപുരം: നെടുമങ്ങാട് മിനിബസ്സും കാറും കൂട്ടിയിടിച്ചു. പഴകുറ്റി വെമ്പായം റോഡിൽ വേങ്കവിളയിലാണ് അപകടം. നാല് പേർക്ക് പരിക്കേറ്റു. വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്ന ട്രാവൽസും പഴകുറ്റിയിൽ നിന്നും വെമ്പായം പോകുയായിരുന്നു കാറുമാണ് അപകടത്തിൽ പെട്ടത്.
കാർ ട്രാവൽസിന് നേർക്കുനേർ വന്ന് ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു. നെടുമങ്ങാട് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവര പുറത്ത് എടുത്തത്. പരിക്കേറ്റവരെ നെടുമങ്ങാട് ഹോസ്പിറ്റലിലേക്കും മെഡിക്കൽ കോളെജിലേക്കും മാറ്റിയിട്ടുണ്ട്.