
ചേർത്തല: ചേർത്തല യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം. കുട്ടിയെ മാനസികവും, ശാരീരികമായും ഉപദ്രവിച്ചുവെന്ന് കാട്ടി സ്കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളുമാണ് ചേർത്തല പൊലീസില്‍ പരാതി നല്‍കിയത്.
ചേർത്തല ടൗണ്‍ എല്‍ പി സ്കൂളിലെ അഞ്ച് വയസുകാരനാണ് കുട്ടി. കുട്ടിയുടെ സംരക്ഷണം ചൈയില്‍ഡ് പ്രോട്ടക്ഷൻ ഏറ്റെടുക്കണമെന്ന് കാട്ടി അധികൃതർ രംഗത്ത് എത്തിയത്.
ഭക്ഷണം കൊണ്ടുവരാതെയും, മുഷിഞ്ഞ വസ്ത്രവുമിട്ട് അവശനായി എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതനുസരിച്ച് കുട്ടിയുടെ വീടിന്റെ പരിസരവാസികളോട് പി ടി എ ഭാരവാഹികള്‍ അന്വേഷിച്ചപ്പോള്‍ രാത്രികാലങ്ങളില്‍ കുട്ടിയുടെ നിലവിളി കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞതായി പി. ടി. എ പ്രസിഡന്റ് ദിനൂപ് വേണു പറയുന്നു.
കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ റെജി മദ്യപിച്ച് എത്തുന്ന ദിവസങ്ങളില്‍ കുട്ടിയോട് വഴക്കിട്ടാറുണ്ടെന്നും, കുട്ടി കരയുമ്ബോള്‍ റെജി രണ്ട് കൈകള്‍ കൊണ്ട് ഇരു കരണത്തടിക്കുന്നതും പതിവാണ്. കൂടാതെ ശാരീരികമായും ഉപദ്രവിക്കാറുറുണ്ടെന്നും കുട്ടി അധികൃതരോട് പറഞ്ഞു. അതേസമയം മാതാവ് രണ്ടാം ഭർത്താവിനെതിരെ പരാതി കൊടുക്കുവാൻ തയ്യാറല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group