ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് വീണു; യാത്രക്കാരന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രക്കാരൻ മരിച്ചു.

വടകര വില്യാപ്പള്ളിയിലാണ് സംഭവം. കൊറ്റിയാമ്പള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മീത്തല്‍ പവിത്രൻ (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് വില്യാപ്പള്ളി ടൗണിലേക്ക് പോകുംവഴി സ്‌കൂട്ടറിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ച്‌ മാറ്റിയാണ് പവിത്രനെ ആശുപത്രിയില്‍ എത്തിച്ചത്. ആപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛൻ – ദാമോദരൻ, അമ്മ – കുഞ്ഞിമാത. ഭാര്യ – റീത്ത, മക്കള്‍ – ഐശ്വര്യ, അശ്വതി.