
കോട്ടയം: ഇന്നലെ രാത്രിയിൽ ആരംഭിച്ച തോരാത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ 5 വീടുകൾ തകർന്നു. 2 പേർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി താലുക്കിൽ മൂന്നും ചങ്ങനാശേരി താലൂക്കിൽ 2 വീടുകളുമാണ് തകർന്നത്. കാഞ്ഞിരപ്പള്ളിയിൽ എരുമേലി സൗത്ത് വില്ലേജിൽ മൂലക്കയം ആറാട്ട്
കടവ് ഭാഗത്താണ് 3 വീടുകൾക്കു മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായത്.
ചങ്ങനാശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഒരു വീടിന് മുകളിൽ മരം വീണ് ഓടു പൊട്ടി ഒരാൾക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി പുന്നക്കാട് ഭാഗത്ത് വിടിന് മുകളിൽ മരം വീണ് ഷിബിയ എന്ന സ്ത്രീക്ക് പരിക്കേറ്റു. വീടിന് സമീപത്തെ പുളിമരം വീണ് വീട് ഭാഗികമായി തകർന്നു.
വിട് തകർന്നതിന്റെ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു
താലൂക്ക് ആസ്ഥാനങ്ങളിലും.
ജില്ലാ ആസ്ഥാനത്തും കൺട്രോൾ റൂമുകൾ തുറന്നു