ഊണിന് കിടിലൻ സ്വാദില്‍ തയ്യാറാക്കാം രുചികരമായ കോളിഫ്ലവർ മെഴുക്കുപുരുട്ടി; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ഊണിന് കിടിലൻ സ്വാദില്‍ തയ്യാറാക്കാം രുചികരമായ കോളിഫ്ലവർ മെഴുക്കുപുരുട്ടി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

കോളിഫ്‌ളവര്‍ അല്ലികളായി അടര്‍ത്തിയത് – 250 ഗ്രാം
വെളുത്തുള്ളി – 10 അല്ലി
ചെറിയ ഉള്ളി – 5 എണ്ണം
ഇടിച്ച ഉണക്കമുളക് – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 8-10 എണ്ണം
മല്ലി ഇല – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീനിച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് വെളുത്തുള്ളി ചെറുതായി നുറുക്കിയത് ഇടുക. വെളുത്തുള്ളി മൂത്തുകഴിയുമ്പോള്‍ കോളിഫ്‌ളവര്‍ ഇട്ടു കൊടുക്കുക .ഒപ്പം ചെറിയ ഉള്ളി ചതച്ചത്, ഇടിച്ച മുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇവ ഇളക്കി യോജിപ്പിച്ച്‌ ചെറുതീയില്‍ അടച്ചുവെച്ച്‌ വേവിച്ച്‌ എടുക്കണം. വെന്തുകഴിയുമ്പോള്‍ അല്‍പ്പം പച്ചവെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഇളക്കി അതിന് മുകളില്‍ അല്‍പ്പം മല്ലി ഇല കൂടി ഇട്ട് എടുക്കാം. ചോറിനൊപ്പം കഴിക്കാൻ കോളിഫ്ലവർ മെഴുക്കുപുരുട്ടി തയ്യാർ.