ചാവക്കാട് കടപ്പുറത്തടിഞ്ഞത് ആയുധങ്ങൾ സൂക്ഷിക്കുന്ന ലോഹനിർമിത പെട്ടി; ആദ്യം കണ്ടത് മത്സ്യതൊഴിലാളികൾ

Spread the love

തൃശ്ശൂർ: ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് ആയുധങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമിത പെട്ടി കണ്ടെത്തി.

കടലില്‍ മീൻ വല വീശി പിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീരത്തടിഞ്ഞ പെട്ടി കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം പൊലീസിനെയും കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസിനെയും അറിയിച്ചു. ഏകദേശം അര അടി വീതിയും ഒരടിയോളം നീളവുമുള്ള പെട്ടിയാണിത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിലവിൽ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പെട്ടി സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നാവികസേനയെയും കോസ്റ്റല്‍ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ കപ്പലുകളിലെ സുരക്ഷാ വിഭാഗങ്ങളിൽ ഇത്തരം പെട്ടികൾ ഉപയോഗിക്കുന്നതാണെന്ന് പ്രാഥമിക വിവരങ്ങളുണ്ട്. റൈഫിള്‍ പോലുള്ള ആയുധങ്ങളുടെ തിരകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതായും, ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ചതാവാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുവരെ പെട്ടി തുറന്ന് പരിശോധിച്ചിട്ടില്ലെന്നും പരിശോധന നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.