മർച്ചൻ്റസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം; കിരീടം അരുൺസ് മരിയ ഗോൾഡ് ഉടമ അരുൺ മർക്കോസ് ക്യാപ്റ്റനായ ഗോൾഡൻ വാരിയേഴ്‌സിന്

Spread the love

കോട്ടയം: കോട്ടയം മർച്ചൻറ്റ്സ് അസോസിയേഷന്റെ കുടുംബമേളയോട് അനുബന്ധിച്ച് യൂത്ത് വിംഗിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം സിറ്റിസൺസ് ക്ലബ്ബിൻ്റെ ടർഫ് കോർട്ടിൽ വച്ച് നടന്ന മർച്ചൻ്റസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൻ്റെ പ്രഥമ കിരീടം അരുൺസ് മരിയ ഗോൾഡ് ഉടമ അരുൺ മർക്കോസ് ക്യാപ്റ്റനായ ഗോൾഡൻ വാരിയേഴ്‌സ് കരസ്ഥമാക്കി.

8 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തികച്ചും ആധികാരികമായാണ് വാരിയേഴ്‌സ് ചാമ്പ്യൻമാരായത്.
ജോഷ്വാ ഷിബു സൂപ്പർ ഫർണിച്ചർ 3 അർദ്ധ സെഞ്ച്വറി കളുമായി മാൻ ഓഫ് ദി ടൂർണമെൻ്റ് ആയി.

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എ. കെ.എൻ.പണിക്കർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പ്രസിഡൻ്റ് ഹാജി എം.കെ.ഖാദർ, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.നൗഷാദ്, ട്രഷറർ സി.എ. ജോൺ,ജനറൽ കൺവീനർ ഗിരീഷ് പി.ബി.വൈസ് പ്രസിഡൻ്റുമാരായ തോമസ്. എ.എ, രാധാകൃഷ്‌ണൻ കെ. പി,നൗഷാദ് പനച്ചിമൂട്ടിൽ, സെക്രട്ടറിമാരായ പി. കെ., ജോസഫ് കുര്യൻ,അരുൺ മർക്കോസ് എന്നിവർ പ്രസംഗിച്ചു