
കൊച്ചി: കേരളത്തില്‍ സ്വകാര്യ കോളേജുകള്‍ ആദ്യം കൊണ്ടുവന്നത് താനാണെന്ന അവകാശവാദവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ നായനാർ മന്ത്രിസഭ പോലും അറിയാതെ 33 കോളേജുകള്‍ക്ക് എൻഒസി നല്‍കിയെന്നും, മാസങ്ങള്‍ക്ക് ശേഷം വിവരമറിഞ്ഞ ഇ.കെ നായനാർ തനിക്കെതിരെ നടപടിക്ക് ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പിജെ ജോസഫ് രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് തന്നെ നടപടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്താരാഷ്ട്ര അംഗീകാരം വരെ നേടിക്കൊടുത്ത ജനസമ്പർക്ക പരിപാടിയും ആദ്യം നടപ്പാക്കിയത് താനാണെന്നും കണ്ണന്താനം അവകാശപ്പെട്ടു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പുതിയ പുസ്തകമായ വിന്നിങ് ഫോർമുലയിലെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
2000-ല്‍ ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെയാണ് മന്ത്രിസഭ പോലുമറിയാതെയുള്ള നടപടിയെന്ന് കണ്ണന്താനം പറയുന്നു.