
ഡൽഹി: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാനുള്ള ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി.
ന്യൂയോർക്കില്‍ 9/11 സ്മാരകം സന്ദർശിച്ച് സംഘം ആദരാഞ്ജലി അർപ്പിച്ചു. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നില്‍ക്കുന്നതിന്റെ ഓർമപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂർ പ്രതികരിച്ചു.
ഇന്ത്യയും ഭീകരവാദത്തിന് ഇരയാകുന്ന രാജ്യമെന്നും തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാനമ, കൊളംബിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിച്ച ശേഷം വാഷിംഗ്ടണില്‍ എത്തും. പിന്നീടാണ് അമേരിക്കൻ അധികൃതരുമായുള്ള ചർച്ച.