
കോട്ടയം : ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി വെള്ളൂർ സെന്റ് തോമസ് ഓർത്തഡോൿസ് സൺഡേ സ്കൂൾ.സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശവുമായി പാമ്പാടി ബസ് സ്റ്റാൻഡിൽ കുട്ടികളും, അധ്യാപകരും ഫ്ലാഷ്മോബ് നടത്തി.
പരുപാടിയോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനം ഓർത്തഡോൿസ് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കൊറോസ് തിരുമനസ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഇട്ടി പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി മുഖ്യ പ്രഭാഷണവും നടത്തി. യോഗത്തിൽ പാമ്പാടി എസ്.ഐ ജോജൻ ജോർജ്, വ്യാപാരവ്യവസായി അസോസിയേഷൻ പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സഖറിയ, സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ വിനോദ് എം സഖറിയ, ഫാ. കുര്യൻ വർഗീസ് ഇഞ്ചക്കാട്ടു, ഹെഡ് മാസ്റ്റർ വിനു ടി ഐസക് എന്നിവർ പ്രസംഗിച്ചു.