
വൈക്കം: കഥകളി അഭ്യസിപ്പിച്ച ഗുരുവിൻ്റെ അറുപതാം പിറന്നാൾ ദിനത്തിൽ ആദരവായി കഥകളി അവതരിപ്പിച്ച് ശിഷ്യർ.കഥകളി നടൻ കലാമണ്ഡലം പ്രശാന്തിനു ആദരവ് അർപ്പിപ്പിച്ച് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ശിഷ്യരും സ്നേഹിതരും ആസ്വാദകരും ചേർന്ന് സംഘടിപ്പിച്ച പ്രശാന്തം കഥകളി നൃത്ത സംഗീത പരിപാടികൾ ആസ്വാദക മനം കവർന്നു.
വൈക്കം ക്ഷേത്ര മേൽശാന്തി തരണിശ്രീധരൻ നമ്പൂതിരി ദീപപ്രകാശനം നിർവഹിച്ചതോടെ പിറന്നാൾ ആഘോഷത്തിന് തുടക്കമായി.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉപഹാരസമർപ്പണം നടത്തി.
തുടർന്ന് കലാമണ്ഡലം പ്രശാന്തിനെക്കുറിച്ചുള്ള ചിത്രപ്രദർശനം ,കേളി പുറപ്പാട് , മേളപദം, സ്നേഹാദര സദസ്, കോട്ടക്കൽ മധുവും രഞ്ജിത്ത് വാര്യരും ചേർന്നുള്ള ജുഗൽബന്ദി, കലാക്ഷേത്ര ഹരിപത്മനും സംഘവും അവതരിപ്പിച്ച നൃത്തം, സ്വാതിരാമം, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം മുകുന്ദൻ എന്നിവർ ചേർന്ന് അവതരിച്ച കിരാതം കഥകളി എന്നിവയുംനടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.കെ. ആശ എം എൽ എ ,മുൻ കേരള കലാമണ്ഡലം വൈസ് ചാൻസലർ കെ.ജി. പൗലോസ്, ചലച്ചിത്ര നടൻ ബാബുനമ്പൂതിരി, കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ,പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം
ശശീന്ദ്രൻ , നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്,വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പി. സോമൻ പിള്ള,സുരേഷ്കുമാർ ബി.പിഷാരടി, രാജേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
1965 മെയ് 22ന് വൈക്കം വെള്ളൂർ തോന്നല്ലൂരിൽ ജനിച്ച കലാമണ്ഡലം പ്രശാന്ത് പതിനൊന്നാം വയസിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ചു. പത്മശ്രീഡോ.കലാമണ്ഡലം ഗോപി, വാസുപിഷാരോടി, വാഴേങ്കടവിജയൻ,
എം.പി.എസ് നമ്പൂതിരി, ബാലസുബ്രഹ്മണ്യൻ എന്നിവരിൽ നിന്ന് കഥകളി അഭ്യസിച്ച അദ്ദേഹം1986ൽ ഡിപ്ലോമയും 1988ൽ പോസ്റ്റ് ഡിപ്ലോമയും പൂർത്തിയാക്കി. ഇപ്പോൾ ചെന്നൈ കലാക്ഷേത്രത്തിൽ അധ്യാപകനാണ്. നാലു പതിറ്റാണ്ടായി കഥകളി രംഗത്ത് നിറസാന്നിദ്ധ്യമായ പ്രശാന്തിന് ഇതിനകം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സമിതി ഭാരവാഹികളായ വി.പി.നാരായണൻ നമ്പൂതിരി, രമേഷ് ബാബു, മോഹൻ കുമാർ ,, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ , പള്ളിപ്പുറം സുനിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.