
ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ച, സന്തോഷിപ്പിച്ച ഒരു കലാകാരനായിരുന്നു കുതിരവട്ടം പപ്പു എന്ന നമ്മുടെ സ്വന്തം പപ്പു ചേട്ടൻ. എന്നാൽ അദ്ദേഹത്തിന്റെ അവസാനകാലത്ത് അദ്ദേഹത്തിൻ്റെ മുറിയില്‍ വച്ചിരുന്നത് ഡമ്മി ഫോണായിരുന്നു എന്നും വീട്ടിലെ മറ്റു ഫോണുകളുടെയൊക്കെ ശബ്ദം കുറച്ച് വച്ചിരുന്നെന്നും മകനും നടനുമായ ബിനു പപ്പു പറഞ്ഞു. ഫോണെടുത്ത് സിനിമകള്‍ കമ്മിറ്റ് ചെയ്യാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ബിനു പപ്പു അഭിമുഖത്തില്‍ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം സമ്മർ ഇൻ ബത്ലഹേമില് അഭിനയിക്കാതെ അച്ഛൻ തിരിച്ച് വീട്ടില്‍ വന്നു. ചില അനാവശ്യ കടുംപിടുത്തങ്ങളുണ്ടായിരുന്നു. ഡോക്ടറിൻ്റെ അടുത്ത് പോകാൻ വിളിച്ചാല്‍ വരില്ല. ആരോഗ്യം കുറച്ച് മോശമാണെന്ന് തോന്നണം അച്ഛന് . തീരെ വയ്യ എന്ന പോയിൻ്റെത്തുമ്ബോഴേ വരൂ. അങ്ങനത്തെ കുറച്ച് കടുംപിടുത്തങ്ങളും വാശികളുമൊക്കെയുണ്ട്. ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അസുഖം കുറച്ച് വഷളായിരുന്നു. നിമോണിയ ആയി. അച്ഛന് ഒരു അറ്റാക്കും വന്നിരുന്നു. 81ലോ മറ്റോ. ഗുരുതരമായ അറ്റാക്കായിരുന്നു.”- ബിനു പപ്പു വിശദീകരിച്ചു.
ആ സമയത്ത് റിക്കവർ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടി. അങ്ങനെ ആരോഗ്യം വളരെ മോശമായി. ആ ഘട്ടം തരണം ചെയ്ത് വരുമെന്ന് ഡോക്ടർമാർ പോലും കരുതിയതല്ല. കിട്ടില്ല എന്നുറപ്പിച്ച പോയിൻ്റില്‍ നിന്നാണ് തിരിച്ചുകിട്ടിയത്. ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോകരുതെന്ന് ഡോക്ടർ പറഞ്ഞു. കാരണ, ശ്വാസകോശം വീക്കാണ്. പൊടിയൊന്നും ഏല്‍ക്കരുത് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ അച്ഛനെ വീട്ടില്‍ കൊണ്ടുവന്നു. അച്ഛൻ്റെ മുറിയില്‍ വച്ചിരുന്ന ഫോണ്‍ ഡമ്മി ആയിരുന്നു. വെറുതെ കുത്തിയിട്ടിരിക്കുകയായിരുന്നു. അതില്‍ ബെല്ലടിക്കില്ല. കാരണം, അച്ഛൻ ഫോണെടുത്താല്‍ പടം കമ്മിറ്റ് ചെയ്യും. അച്ഛനെ വിടാൻ പറ്റില്ല. കോഡ്ലസ് ഫോണ്‍ അടുക്കളയില്‍ വെക്കും. വീടിൻ്റെ ഫ്രണ്ടിലുള്ള ഫോണൊക്കെ ശബ്ദം കുറച്ച് വച്ചിരുന്നു.-എന്നും ബിനു പപ്പു പറഞ്ഞു.