
കോഴിക്കോട് : ബേപ്പൂരില്‍ ലോഡ്ജിൽ കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശിയായ സോളമനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഹാര്‍ബറിന് സമീപത്തെ ലോഡ്ജിൽ അനീഷ് എന്നയാളുടെ പേരിൽ എടുത്ത റൂമിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
നാല് പേരാണ് റൂം എടുക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് ലോഡ്ജ് ഉടമ പറയുന്നു. പിന്നീട് എപ്പോഴാണ് സോളമന്‍ ഈ റൂമിലേക്ക് എത്തിയതെന്ന് അദ്ദേഹത്തിന് അറിയില്ല. രാവിലെ റൂമിലേക്ക് കയറിയപ്പോഴാണ് ലോഡ്ജ് ഉടമ രക്തം കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴുത്തറുത്ത നിലയില്‍ സോളമെന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. എസിപി ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group