
കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിന തടവും 130000/- രൂപ പിഴയും വിധിച്ച് കോടതി. എറണാകുളം പള്ളുരുത്തി പെരുമ്പടപ്പ് കിഴക്കേ കട്ടത്തറ കൃഷ്ണൻ റോഡിൽ നെറ്റോ വീട്ടിൽ ഫെനിക്സ് (40 ) നെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്.
പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും IPC വകുപ്പ് പ്രകാരം 10 വർഷത്തെ കഠിന തടവും 30000/- രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷത്തെ കഠിന തടവും അനുഭവിക്കണം.
2014 -ൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. വിചാരണ വേളയിൽ ഇയാൾ ഒളിവിൽ പോകുകയും പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിൽ ആകുകയും തുടർന്ന് വീണ്ടും വിചാരണ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. കട്ടപ്പന മുൻ ഇൻസ്‌പെക്ടർ ആയിരുന്ന റെജി. എം. കുന്നിപ്പറമ്പൻ ആണ് ഈ കേസ് അനേഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group