എക്സൈസ് ജോയിന്റ് കമ്മിഷണർ ആർ. ജയചന്ദ്രൻ രചിച്ച 2 നിയമ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് കോട്ടയം ദർശനയിൽ

Spread the love

കോട്ടയം: എക്സൈസ് ജോയിന്റ് കമ്മിഷണർ ആർ. ജയചന്ദ്രൻ രചിച്ച അബ്കാരി നിയമം പ്രായോഗിക വിശകലനം എന്ന നിയമ പുസ്തകത്തിന്റെയും മയക്കുമരുന്ന് നിരോധന നിയമത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെയും പ്രകാശനം

ഇന്നു (ശനി)വൈകുന്നേരം 3.30 -ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും.
വൈജ്ഞാനിക സാഹിത്യത്തിന് മുതൽക്കൂട്ടാകുന്ന ഒരു സുപ്രധാന ഗ്രന്ഥങ്ങളാണിത്.

സമ്മേളനം ഉദ്ഘാടനവും അബ്കാരി നിയമം പ്രായോഗിക വിശകലനം എന്ന നിയമ പുസ്തകത്തിന്റെ പ്രകാശനവും സഹകരണ തുറുമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എസ്. മനു മുഖ്യാതിഥി ആയിരിക്കും. മുഖ്യപ്രഭാഷണവും മയക്കുമരുന്ന് നിരോധന നിയമം പ്രായോഗിക നടപടി ക്രമങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദേഹം നിർവഹിക്കും.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും’
മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ പി എസ് ,
എക്‌സൈസ് കമ്മീഷണർ
മഹിപാൽ യാദവ് ഐ.പി.എസ്,

ലളിതക്ഷാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ,കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്
അഡ്വ. വിനോദ് കുമാർ , എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.