
കൊച്ചി: ബെംഗളൂരുവിലെ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ.
ചെങ്ങന്നൂര്‍ സ്വദേശിയും എറണാകുളം വളഞ്ഞമ്പലത്തിന് സമീപുള്ള എക്‌സ്പര്‍ട്ട് എഡ്യു ടെക്, അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മില്‍ജോ തോമസ്സാണ് (33) അറസ്റ്റിലായത്.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്.
ഹോട്ടല്‍ മനേജ്‌മെന്റ് / നഴ്‌സിങ് എന്നി കോഴ്‌സിന് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടുന്നതാണ് രീതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാംഗ്ലൂരിലെ പ്രമുഖ നഴ്‌സിങ്ങ് കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിച്ചെടുത്ത ശേഷം ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്ത നഴ്‌സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിച്ചു കൊടുത്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചതായി കേസുണ്ട്.