കോട്ടയം മുളയ്ക്കാംതുരുത്തിയിൽ വീട്ടമ്മയുടെ 3 പവൻ ആഭരണം കവർന്ന പ്രതി പിടിയിൽ: ഇത്തിത്താനം കുരട്ടിമല പുതുപ്പറമ്പില്‍ രാഹുല്‍ രാജനെ (28)യാണ് അറസ്റ്റു ചെയ്തത്.

Spread the love

ചങ്ങനാശേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്ന പ്രതിയെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു.

ഇത്തിത്താനം കുരട്ടിമല പുതുപ്പറമ്പില്‍ രാഹുല്‍ രാജനെ (28)യാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്.

കഴിഞ്ഞ 21ന് വൈകുന്നേരം 3.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. മുളയ്ക്കാംതുരുത്തി ഭാഗത്തുള്ള വീട്ടില്‍ പിൻവാതിലിലൂടെ അതിക്രമിച്ചു കയറിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി വീട്ടമ്മയെ ആക്രമിച്ച്‌ മൂന്നേകാല്‍ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

ആക്രമണത്തില്‍ പരിക്കുപറ്റിയ വീട്ടമ്മ പെരുന്ന എൻഎസ്‌എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു