
തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തില്‍ ജലവൈദ്യുതി ഉത്പാദനത്തിലെ കുറവു മൂലമുണ്ടായ നഷ്ടം നികത്താൻ സെസ് പിരിവിന് അനുമതി തേടി കെഎസ്‌ഇബി.
കഴിഞ്ഞ വർഷം വേനല്‍ക്കാലത്ത് വൈദ്യുതി ആവശ്യകത വർധിച്ചതുമൂലം അധിക വൈദ്യുതി വാങ്ങലിലൂടെ 745.86 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. നഷ്ടം നികത്താൻ യൂണിറ്റിന് 32 പൈസ ഇന്ധന സർച്ചാർജ് ആണ് കെഎസ്‌ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.
സെസ് പിരിവിനായി റെഗുലേറ്ററി കമീഷനെ സമീപിച്ചിരിക്കുകയാണ് കെഎസ്‌ഇബി. ഇതുസംബന്ധിച്ച അപേക്ഷയില്‍ കമീഷൻ 27ന് തെളിവെടുപ്പ് നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ലെ വൈദ്യുതി റെഗുലേറ്ററി കമീഷൻ (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) റെഗുലേഷൻസ് -88 അനുസരിച്ച് 2024 ഡിസംബർ മുതല്‍ 2025 സെപ്റ്റംബർ വരെയുള്ള കാലയളവില്‍ യൂനിറ്റിന് 32 പൈസ എന്ന നിരക്കില്‍ ഈടാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. വൈദ്യുതി നിരക്ക് വർധന കഴിഞ്ഞ വർഷവും ഈ വർഷവും നടപ്പാക്കിയ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ആവശ്യം അതേപടി അംഗീകരിക്കാനിടയില്ല.