
തിരുവനന്തപുരം: മോട്ടർ വാഹനവകുപ്പിന് ഇനി മുതല്‍ ഔദ്യോഗിക പതാക.
യൂണിഫോം സേനയായിട്ടും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല.
ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തില്‍ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക.
മോട്ടർ വാഹനവകുപ്പിന് സ്വന്തമായി പതാകയും ആഘോഷിക്കാൻ ഒരു ദിനവും വരുന്നു. ജൂണ്‍ 1 ഇനി മുതല്‍ വകുപ്പുദിനമായി ആഘോഷിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നാണ് പൊലീസ് ദിനമായി കേരള പൊലീസ് ആചരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1958 ജൂണ്‍ ഒന്നിനാണ് മോട്ടർവാഹന വകുപ്പുണ്ടായത് എന്നതിനാലാണ് അന്ന് വകുപ്പുദിനമായി തിരഞ്ഞെടുത്തത്. മോട്ടർ വാഹനവകുപ്പിന്റെ വാഹനങ്ങളില്‍ പതാക വയ്ക്കാൻ പാടില്ല. ഓഫിസില്‍ ഉപയോഗിക്കാം. വകുപ്പിന്റെ ആഘോഷങ്ങള്‍ക്ക് പതാക ഉയർത്താം.
വകുപ്പിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പുകളിലും ഇനി വിവരങ്ങള്‍ തല്‍സമയം അറിയാൻ ചാറ്റ്ബോട്ട് സംവിധാനവും ജൂണ്‍ ഒന്നിന് തുടങ്ങും.